04:43am 08 November 2026
NEWS
സ്പെഷ്യലിസ്റ്റ് അപ്പോയിന്റ്മെന്റുകൾക്ക്‌ മികച്ച സേവനം ഉറപ്പാക്കി ഹമദ് ആശുപത്രി
23/03/2025  06:16 PM IST
nila
സ്പെഷ്യലിസ്റ്റ് അപ്പോയിന്റ്മെന്റുകൾക്ക്‌ മികച്ച സേവനം ഉറപ്പാക്കി ഹമദ് ആശുപത്രി

ദോഹ:  രോഗികൾക്ക് അവരുടെ സ്പെഷ്യലിസ്റ്റ് അപ്പോയിന്റ്മെന്റുകൾ റദ്ദാക്കാനും പുനഃക്രമീകരിക്കാനും സൗകര്യപ്രദമാകുന്ന സേവനങ്ങൾ ഉറപ്പാക്കി  ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി). അപ്പോയിന്റ്മെന്റ് ദിവസം അസൗകര്യങ്ങൾ ഉണ്ടെങ്കിൽ രോഗികൾക്ക് മറ്റൊരു തീയതി പുനഃക്രമീകരിക്കാനോ റദ്ദാക്കാനോകഴിയുന്ന സംവിധാനം പ്രയോജനപെടുത്തണമെന്ന് എച്ച് എം സി അധികൃതർ അഭ്യർത്ഥിച്ചു.
  ആഴ്ചയിൽ ഏഴ് ദിവസവും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന 16060 എന്ന നമ്പറിൽ നെസ്മാക് പേഷ്യന്റ് കോൺടാക്റ്റ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. അപ്പോയിന്റ്മെന്റ് തീയതി മാറ്റാനോ റദ്ദാക്കാനോ കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും 16060 എന്ന നമ്പറിൽ ബന്ധപ്പെടണം. ഒന്നിലധികം ഭാഷകളിൽ സേവനം ലഭ്യമാണ്.
  അതേസമയം പേഷ്യന്റ് കോൺടാക്റ്റ് സെന്റർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിങ്ങളുടെ അപ്പോയിന്റ്മെന്റ് ഓർമ്മിപ്പിക്കാൻ നിങ്ങളെ വിളിക്കുമ്പോൾ നിങ്ങൾക്ക് അപ്പോയിന്റ്മെന്റ് പുനഃക്രമീകരിക്കാനോ റദ്ദാക്കാനോ കഴിയുമെന്ന് ഹമദ് ഹെൽത്ത്കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേഷ്യന്റ് എക്സ്പീരിയൻസ് മേധാവിയും ഡയറക്ടറുമായ നാസർ അൽ നൈമി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img